Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian President

ട്രാൻസ്ജെൻഡർ ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

ന്യൂ​​​ഡ​​​ൽ​​​ഹി: ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡ​​​ർ ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലി​​​ന് രാ​​​ഷ്‌​​​ട്ര​​​പ​​​തി അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി. ലൈം​​​ഗി​​​ക​​​വ്യ​​​ക്തി​​​ത്വം സ്വ​​​യം നി​​​ർ​​​ണ​​​യി​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശം ഇ​​​ല്ലാ​​​താ​​​ക്കു​​​ന്ന ബി​​​ൽ സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യം നി​​​രാ​​​ക​​​രി​​​ച്ചാ​​​യി​​​രു​​​ന്നു ബി​​​ല്ല് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ പാ​​​സാ​​​ക്കി​​​യ​​​ത്.

മാ​​​ർ​​​ച്ച് 30ലെ ​​​നി​​​യ​​​മ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ വി​​​ജ്ഞാ​​​പ​​​ന​​​മ​​​നു​​​സ​​​രി​​​ച്ച് ഭേ​​​ദ​​​ഗ​​​തി ചെ​​​യ്യ​​​പ്പെ​​​ട്ട നി​​​യ​​​മം കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന ഒ​​​രു തീ​​​യ​​​തി​​​യി​​​ൽ ഔ​​​ദ്യോ​​​ഗി​​​ക ഗ​​​സ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രും.

ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡ​​​ർ വ്യ​​​ക്തി​​​ക​​​ളെ ശ​​​രി​​​യാ​​​യ​​​തും കൃ​​​ത്യ​​​വു​​​മാ​​​യ രീ​​​തി​​​യി​​​ൽ തി​​​രി​​​ച്ച​​​റി​​​യു​​​ന്ന​​​തി​​​നും സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നും ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡ​​​ർ എ​​​ന്ന പ​​​ദ​​​ത്തി​​​നു കീ​​​ഴി​​​ൽ ആ​​​രൊ​​​ക്കെ വ​​​രു​​​മെ​​​ന്ന​​​തി​​​നും വ്യ​​​ക്ത​​​മാ​​​യ ഒ​​​രു നി​​​ർ​​​വ​​​ച​​​നം ന​​​ൽ​​​കേ​​​ണ്ട​​​ത് അ​​​ത്യാ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു ബി​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ അ​​​വ​​​ത​​​രി​​​ച്ച​​​പ്പോ​​​ൾ കേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡ​​​ർ വ്യ​​​ക്തി​​​ക​​​ളെ അം​​​ഗീ​​​ക​​​രി​​​ക്കു​​​ക​​​യും അ​​​വ​​​ർ​​​ക്കു സ്വ​​​യം ത​​​ങ്ങ​​​ളു​​​ടെ ലൈം​​​ഗി​​​ക വ്യ​​​ക്തി​​​ത്വം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശം ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്ത നി​​​ർ​​​ണാ​​​യ​​​ക സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​യെ നി​​​രാ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​ണ് ബി​​​ല്ലെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​ർ സ​​​ഭ​​​യി​​​ൽ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

District News

രാ​ഷ്‌ട്രപ​തി​ക്ക് സ​വി​ശേ​ഷ സ​മ്മാ​ന​ങ്ങ​ൾ

കൊ​ച്ചി: ശ​താ​ബ്ദി​യാ​ഘോ​ഷ​ത്തി​ന് എ​ത്തി​യ രാഷ്‌ട്രപ​തിയെ സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജ് സ്വീ​ക​രി​ച്ച​ത് രാ​ജ്യ​ത്തി​ന്‍റെ സാം​സ്‌​കാ​രി​ക പൈ​തൃ​കം വി​ളി​ച്ചോ​തു​ന്ന അ​മൂ​ല്യ ഉ​പ​ഹാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചാ​യി​രു​ന്നു. ഇ​ന്ത്യ​ന്‍ ക​ര​കൗ​ശ​ല വി​ദ്യ​യു​ടെ മ​കു​ടോ​ദാ​ഹ​ര​ണ​ങ്ങ​ളാ​യ ആ​റ് വ്യ​ത്യ​സ്ത ഉ​പ​ഹാ​ര​ങ്ങ​ളാ​ണ് സ​മ്മാ​നി​ച്ച​ത്.

സ​ങ്കീ​ര്‍​ണ​മാ​യ ചി​ത്ര​പ്പ​ണി​ക​ളു​ള്ള ഒ​ഡീ​ഷ​യു​ടെ പാ​ര​മ്പ​ര്യ ക​ലാ​രൂ​പ​മാ​യ പ​ട്ട​ചി​ത്ര, ഗു​ജ​റാ​ത്തി​ലെ സു​രേ​ന്ദ്ര​ന​ഗ​റി​ല്‍ നി​ന്നു​ള്ള ലോ​ക​പ്ര​ശ​സ്ത​മാ​യ പ​ട്ടോ​ള, പു​രാ​ത​ന ഇ​ന്ത്യ​ന്‍ പാ​ര​മ്പ​ര്യ വി​നോ​മാ​യ ബാ​ഗ് ബ​ക്ക​ര്‍, രാ​ഗ് മ​ല്‍​ഹാ​ര്‍ എ​ന്ന ശു​ദ്ധ​മാ​യ സു​ഗ​ന്ധ​തൈ​ലം, പ്ര​ത്യേ​ക രൂ​പ​ക​ല്‍​പ്പ​ന ചെ​യ്ത കാ​ഞ്ചീ​പു​രം പ​ട്ടു​സാ​രി, ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബു​ല​ന്ദ്ഷ​ഹ​ര്‍ ജി​ല്ല​യി​ലെ ഖു​ര്‍​ജ ന​ഗ​ര​ത്തി​ല്‍ നി​ര്‍​മി​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത​മാ​യ മ​ണ്‍​പാ​ത്ര​മാ​യ ഖു​ര്‍​ജ പോ​ട്ട​റി ക​പ്പ് എ​ന്നി​വ​യാ​ണ് കൊ​ച്ചി​യി​ലെ​ത്തി​യ രാ​ഷ്ട്ര​പ​തി​ക്ക് സ​മ്മാ​നി​ച്ച​ത്.

Kerala

രാഷ്‌ട്രനിർമാണത്തിൽ മലയാളി വനിതകളുടെ നേതൃപാടവം ശ്രദ്ധേയം: രാഷ്‌ട്രപതി

കൊ​​​ച്ചി: രാ​​​ഷ്‌​​​ട്ര​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​ലും രാ​​​ജ്യ​​​ത്തി​​​ന്‍റെ സ​​​മ​​​ഗ്ര വി​​​ക​​​സ​​​ന പ്ര​​​ക്രി​​​യ​​​യി​​​ലും മ​​​ല​​​യാ​​​ളി​​​ക​​​ളാ​​​യ വ​​​നി​​​ത​​​ക​​​ൾ വ​​​ഹി​​​ച്ച നേ​​​തൃ​​​ത്വ​​​പ​​​ര​​​മാ​​​യ പ​​​ങ്ക് ശ്രദ്ധേയമാ​​​ണെ​​​ന്നു രാ​​​ഷ്‌​​​ട്ര​​​പ​​​തി ദ്രൗ​​​പ​​​ദി മു​​​ർ​​​മു. രാ​​​ജ്യ​​​ത്തി​​​ന്‍റെ ജ​​​ന​​​സം​​​ഖ്യാ​​​പ​​​ര​​​മാ​​​യ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താ​​​ൻ ഭ​​​ര​​​ണ, സാ​​​മൂ​​​ഹ്യ, വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ സ്ത്രീ​​​ക​​​ളു​​​ടെ സ​​​ജീ​​​വ പ​​​ങ്കാ​​​ളി​​​ത്തം അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും രാ​​​ഷ്‌​​​ട്ര​​​പ​​​തി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് കോ​​​ള​​​ജി​​​ന്‍റെ ശ​​​താ​​​ബ്‌​​​ദി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി പ​​​ങ്കെ​​​ടു​​​ത്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു രാ​​​ഷ്‌​​​ട്ര​​​പ​​​തി.ഭ​​​ര​​​ണ​​​ഘ​​​ട​​​നാ അ​​​സം​​​ബ്ലി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന വ​​​നി​​​താ അം​​​ഗ​​​ങ്ങ​​​ളി​​​ൽ മൂ​​​ന്നു പേ​​​രും മ​​​ല​​​യാ​​​ളി​​​ക​​​ളാ​​​യി​​​രു​​​ന്നു. അ​​​മ്മു സ്വാ​​​മി​​​നാ​​​ഥ​​​ൻ, ആ​​​നി മ​​​സ്ക്രീ​​​ൻ, ദാ​​​ക്ഷാ​​​യ​​​ണി വേ​​​ലാ​​​യു​​​ധ​​​ൻ എ​​​ന്നി​​​വ​​​ർ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ രൂ​​​പീ​​​ക​​​ര​​​ണ ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ സ​​​ജീ​​​വ​​​മാ​​​യി പ​​​ങ്കു വ​​​ഹി​​​ച്ചു.

ലിം​​​ഗ​​​സ​​​മ​​​ത്വം, മൗ​​​ലി​​​കാ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ, സാ​​​മൂ​​​ഹി​​​ക​​​നീ​​​തി തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലും മ​​​റ്റു സു​​​പ്ര​​​ധാ​​​ന മേ​​​ഖ​​​ല​​​ക​​​ളി​​​ലു​​​മു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ അ​​​വ​​​രു​​​ടെ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ ച​​​രി​​​ത്ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ്. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യ്ക്ക് ഉ​​​ന്ന​​​ത​​​മാ​​​യ ദ​​​ർ​​​ശ​​​ന​​​വും മു​​​ഖ​​​വും പ​​​ക​​​രു​​​ന്ന​​​തി​​​ൽ‌ അ​​​വ​​​ർ വ​​​ലി​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ളാ​​​ണു ന​​​ൽ​​​കി​​​യ​​​ത്.

രാ​​​ജ്യ​​​ത്തെ പ്ര​​​ഥ​​​മ വ​​​നി​​​താ ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി മ​​​ല​​​യാ​​​ളി​​​യാ​​​യ ജ​​​സ്റ്റീ​​​സ് അ​​​ന്നാ ചാ​​​ണ്ടി​​​യാ​​​ണ്. സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ലെ ആ​​​ദ്യ വ​​​നി​​​താ ജ​​​ഡ്ജി ജ​​​സ്റ്റീ​​​സ് എം.​​​ഫാ​​​ത്തി​​​മാ ബീ​​​വി​​​യും മ​​​ല​​​യാ​​​ളി​​​യാ​​​ണെ​​​ന്ന​​​തും ച​​​രി​​​ത്ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ്.വി​​​ക​​​സ​​​ന​​​ത്തി​​​ൽ മു​​​ന്നേ​​​റു​​​ന്ന രാ​​​ജ്യ​​​ത്തു സ്ത്രീ​​​ക​​​ൾ സം​​​രം​​​ഭ​​​ക​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലും ക​​​ഴി​​​വ് തെ​​​ളി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

ക​​​ഴി​​​ഞ്ഞ നാ​​​ലു വ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യി​​​ൽ സ്ത്രീ​​​ക​​​ളു​​​ടെ സാ​​​ര​​​ഥ്യ​​​മു​​​ള്ള സൂ​​​ക്ഷ്മ, ചെ​​​റു​​​കി​​​ട, ഇ​​​ട​​​ത്ത​​​രം സം​​​രം​​​ഭ​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം ഇ​​​ര​​​ട്ടി​​​യോ​​​ള​​​മാ​​​യി വ​​​ർ​​​ധി​​​ച്ചു. 2047 ഓ​​​ടെ വി​​​ക​​​സി​​​ത ഭാ​​​ര​​​തം എ​​​ന്ന ദ​​​ർ​​​ശ​​​നം കൈ​​​വ​​​രി​​​ക്കു​​​ന്ന​​​തി​​​ന് തൊ​​​ഴി​​​ൽ, സം​​​രം​​​ഭ​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ൽ 70 ശ​​​ത​​​മാ​​​നം വ​​​നി​​​താ​​​പ​​​ങ്കാ​​​ളി​​​ത്തം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ലേ​​​ക്കു​​​ള്ള പ്ര​​​യാ​​​ണ​​​ത്തി​​​ലാ​​​ണു രാ​​​ജ്യം.

ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ലെ ലിം​​​ഗ​​​സ​​​മ​​​ത്വ സൂ​​​ചി​​​ക​​​യി​​​ല്‍ കേ​​​ര​​​ളം ഒ​​​ന്നാം സ്ഥാ​​​ന​​​ത്തു​​​ണ്ടെ​​​ന്ന​​​ത് അ​​​ഭി​​​മാ​​​ന​​​ക​​​ര​​​മാ​​​ണ്. രാ​​​ജ്യ​​​ത്തെ മി​​​ക​​​ച്ച പ​​​ത്തു സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ല്‍ ര​​​ണ്ടും എ​​​ന്‍ഐ​​​ആ​​​ര്‍എ​​​ഫ് റാ​​​ങ്കിം​​​ഗി​​​ൽ രാ​​​ജ്യ​​​ത്തെ മി​​​ക​​​ച്ച 100 കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ 18 ഉം ​​​കേ​​​ര​​​ള​​​ത്തി​​​ലാ​​​ണ്.

സ്ത്രീ​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തെ​​​യും ശ​​​ക്തീ​​​ക​​​ര​​​ണ​​​ത്തെ​​​യും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ൽ സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് കോ​​​ള​​​ജ് വ​​​ലി​​​യ പ​​​ങ്ക് വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്. ഒ​​​രു നൂ​​​റ്റാ​​​ണ്ടോ​​​ളം സു​​​സ്ഥി​​​ര നേ​​​ട്ട​​​ങ്ങ​​​ളി​​​ലൂ​​​ടെ കോ​​​ള​​​ജി​​​നെ ന​​​യി​​​ക്കു​​​ക​​​യും മ​​​ഹ​​​ത്താ​​​യ സ്ഥാ​​​പ​​​ക​​​ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ളോ​​​ടു ചേ​​​ർ​​​ത്ത് നേ​​​ട്ട​​​ങ്ങ​​​ളി​​​ലേ​​​ക്കു കൈ​​​പി​​​ടി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​വ​​​ർ അ​​​ഭി​​​ന​​​ന്ദ​​​നം അ​​​ർ​​​ഹി​​​ക്കു​​​ന്നു. നാ​​​ള​​​ത്തെ ഇ​​​ന്ത്യ​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കേ​​​ണ്ട​​​വ​​​രാ​​​ണ് കോ​​​ള​​​ജി​​​ലെ പ്ര​​​തി​​​ഭ​​​ക​​​ളാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ.

വി​​​ദ്യാ​​​ഭ്യാ​​​സ​​​പ്ര​​​ക്രി​​​യ​​​യ്ക്കൊ​​​പ്പം ആ​​​ത്മീ​​​യ, ജീ​​​വി​​​ത മൂ​​​ല്യ​​​ങ്ങ​​​ളോ​​​ടു​​​ള്ള അ​​​ച​​​ഞ്ച​​​ല​​​മാ​​​യ പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യും സെ​​​ന്‍റ് തെ​​​രേ​​​സാ​​​സി​​​നെ സ​​​വി​​​ശേ​​​ഷ​​​മാ​​​ക്കു​​​ന്നു. ഇ​​​ന്ത്യ​​​യെ വി​​​ജ്ഞാ​​​ന​​​ത്തി​​​ന്‍റെ മാ​​​തൃ​​​കാ​​​ശ​​​ക്തി​​​യാ​​​ക്കി വ​​​ള​​​ർ​​​ത്താ​​​ൻ സെ​​​ന്‍റ് തെ​​​രേ​​​സാ​​​സി​​​നെ​​​പ്പോ​​​ലെ​​​യു​​​ള്ള ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു സാ​​​ധി​​​ക്കു​​​മെ​​​ന്നും രാ​​​ഷ്‌​​​ട്ര​​​പ​​​തി പ​​​റ​​​ഞ്ഞു.

ശ​​​താ​​​ബ്‌​​​ദി ലോ​​​ഗോ രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​ക്കു ന​​​ൽ​​​കി ഗ​​​വ​​​ര്‍ണ​​​ര്‍ രാ​​​ജേ​​​ന്ദ്ര വി​​​ശ്വ​​​നാ​​​ഥ് അ​​​ര്‍ലേ​​​ക്ക​​​ര്‍ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. പ്രി​​​ന്‍സി​​​പ്പ​​​ല്‍ ഡോ. ​​​അ​​​നു ജോ​​​സ​​​ഫ് രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​ക്ക് കോ​​​ള​​​ജി​​​ന്‍റെ ഉ​​​പ​​​ഹാ​​​രം സ​​​മ്മാ​​​നി​​​ച്ചു.

കേ​​​ന്ദ്ര​​​മ​​​ന്ത്രി സു​​​രേ​​​ഷ് ഗോ​​​പി, മ​​​ന്ത്രി​​​മാ​​​രാ​​​യ പി. ​​​രാ​​​ജീ​​​വ്, വി.​​​എ​​​ന്‍. വാ​​​സ​​​വ​​​ന്‍, വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ന്‍ ഡോ. ​​​ആ​​​ന്‍റ​​​ണി വാ​​​ലു​​​ങ്ക​​​ല്‍, ഹൈ​​​ബി ഈ​​​ഡ​​​ന്‍ എം​​​പി, ടി.​​​ജെ. വി​​​നോ​​​ദ് എം​​​എ​​​ല്‍എ, മേ​​​യ​​​ര്‍ എം. ​​​അ​​​നി​​​ല്‍കു​​​മാ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up